തിരികെ കിട്ടിയ പ്രണയം




കിച്ചാ: ഇജ്ജ് ഇവിടെ വന്നിരിക്കുവാണാ... അന്നെ ഞാൻ എവിടെ എല്ലാം നോക്കി... ടാ
ശൈത്താനെ അന്നൊടാ ചോദിച്ചേ...
അബു: ശൈത്താൻ അന്റെ ബാപ്പ കൃഷ്ണൻ നായർ
കിച്ചാ: ഹയ്യ്‌ അതിപ്പോൾ നീ പറഞ്ഞാലെ അറിയത്തുള്ളോ അങ്ങേരു ഒരു ശൈത്താനാ
എന്നു... ശൈത്താൻ എന്നൊന്നും പറഞ്ഞാൽ പറ്റില്ലട ഒരു ജാതി സാധനം ന്റെ മുഖവെട്ടം
കണ്ടാ അപ്പോൾ തുടങ്ങും ഹോ...
ഹാ അതൊക്കെ പോട്ടെ ഇജ്ജ് എന്താ ഇവിടെ വന്ന് ഇരിക്കുന്നെ...
അബു: ഹേയ് ഒന്നുല്ലട ചുമ്മാ....
കിച്ചാ: ഉം... അന്നേ എനിക് അറിയാൻ പാടില്ലഞ്ഞിട്ട് ആണോ അന്റെ മുഖം കണ്ടാൽ
അറിയാലോ എന്തോ ഉണ്ടെന്നു.... പറയട അബു...
അബു: ഞാൻ ഇന്ന് ഓളെ കണ്ടട...
കിച്ചാ: ഓളോ???ആരുടെ ഓൾ
അനക്ക് ശൈത്താൻ കൂടിയ ഹമുക്കെ...
അബു: ശൈത്താൻ കൂടിയത് അല്ലട ഒരു ജിന്ന് കേറി കൂടി.... ബസ് സ്റ്റോപ്പിൽ
നിൽക്കുമ്പോൾ ഓള് അവളുടെ ഉമ്മാന്റെ കൈയും പിടിച്ചു പോകുവാരുന്നു....
കിച്ചാ: എന്നിട്ട്.... ഓള് നിന്നെ കണ്ടോ
അബു: ഇല്ലട.... 
ടാ കിച്ചാ.....
കിച്ചാ:ആ ഇയ്യ്‌ പറയ്.....
അബു:അനക്ക് എപ്പോഴെങ്കിലും ആരോടെങ്കിലും പ്രണയം
തോന്നിയിട്ടുണ്ടോ ???
കിച്ചാ: ഹയ്യ്‌ അതു അനക്കും അറിയാവുന്ന കാര്യം അല്ലേ.... കാണുന്ന എല്ലാവളുമാരോടും
എനിക് ഒടുക്കത്തെ പ്രണയമാ... പക്ഷെ എങ്കില് ഒരുത്തിക്കും മ്മളെ വേണ്ടല്ലോ... എന്താ
ഇപ്പോൾ അങ്ങനെ ചോദിക്കാൻ.....
അബു: ടാ അങ്ങനെ ഉള്ള പ്രണയം അല്ല... നല്ല പിരിയാത്ത ഒട്ടും വെള്ളം ചേർക്കാത്ത പാല്
പോലെയുള്ള പരിശുദ്ധ പ്രണയം....
കിച്ചാ: mmm കോപ്പാണ്... ഇയ്യ്‌ ഒന്നു പോയേ...
അബു:ഇതാ അന്നോട് ഞാൻ ഒന്നും പറയത്തെ.... അനക്ക് എന്നാ കോപ്പ് അറിയാ...
കിച്ചാ: ടാ ഇബിലീസെ നീ വന്നെ ക്ലാസ്സിൽ കേറാൻ സമയം ആയി....
ഓന്റെ ഒരു ഓളും പരിശുദ്ധ പ്രണയവും ആയി ഇറങ്ങിരിക്കുവാ നീ വാ വന്നേ...
2പേരും ക്ലാസ്സിലേക്ക് വന്നപ്പോൾ സർ ക്ലാസ്സിൽ കേറിയിട്ടുണ്ടായിരുന്നു...
സർ: എവിടയിരുന്നട 2 പേരും... സമയത്തിനു ക്ലാസ്സിലും കേറില്ല അവന്റെ ഒക്കെ വിചാരം
IAS ന് പഠിക്കുവാ എന്നാ... എടാ നീയൊക്കെ എട്ടാം ക്ലാസ്സിലാ പഠിക്കുന്നെ എന്നു വല്ല
വിചാരം ഉണ്ടോ...കേറി പോയിനിട 2 പേരും...
ബോറടിപ്പിക്കുന്ന ഡിങ്കൻ മാഷിന്റെ ക്ലാസ് കഴിഞ്ഞു ഇന്റർവെൽ സമയം ആയപ്പോൾ
കിച്ചൻ(കിച്ചാ) അബുവിനോട് കാര്യങ്ങൾ തിരക്കി
കിച്ചാ: ടാ ഇജ്ജ് ബാക്കി പറ....
അബു:എന്നിട്ട് എന്തു പറയാനാ ഓള് ഓളുടെ ഉമ്മാന്റെ കയ്യും പിടിച്ചു ഒരു ഓട്ടോയിൽ കേറി
പോയി... ഞാൻ ആ ഓട്ടോ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു.... പക്ഷെ ആദ്യം
ആയിട്ടാ ഇങ്ങനെ ... ഓൾടെ മുഖം കണ്ണിൽ നിന്നും മായുന്നില്ല. അതു ഹൃദയത്തിൽ
എവിടേയോ പതിഞ്ഞു.....
കിച്ചാ:അപ്പോൾ ഇനി കാണാൻ കഴിയില്ലാകും അല്ലേ....
അബു: അറിയില്ലാ.... വീണ്ടും കാണണം എന്നൊരു തോന്നൽ
കിച്ചാ: ഓളെ പറ്റി അനക്ക് ഒന്നും അറിയില്ലല്ലോ. എന്താ ഏതാ എന്നു പറഞ്ഞു കണ്ടു
പിടിക്കാൻ....
അബു: പടച്ചവൻ കൊണ്ടു വരുമായിരിക്കും എന്റെ കൺ മുന്നിൽ!!!
******ആ ദിവസം അവിടെ കഴിഞ്ഞു******

അബുവിന്റെ മനസ്സിൽ ആ കുട്ടിയുടെ ചിത്രം മായാതെ നിന്നു. ഇന്നേവരെ ആരോടും
തോന്നാത്ത എന്തോ ഒരിഷ്ട്ടം അവനു ആ കുട്ടിയോട് തോന്നി. എന്നാൽ ആ കുട്ടി ആരാ
എന്നോ എവിടെയാ പഠിക്കുന്നെ എന്നോ അവനു അറിയില്ല.....

പിറ്റേ ദിവസം അബു പതിവിലും നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ വന്നു 
ഓളെ കാണാൻ പറ്റണേ എന്ന ഒരു ചിന്ത മാത്രമേ അബുവിന്റെ മനസ്സിൽ
ഉണ്ടായിരുന്നുള്ളു.... ബസ് സ്റ്റോപ്പിൽ നേരത്തെ വന്നത് കൊണ്ടാണോ എന്നറിയില്ല സ്കൂൾ
കുട്ടികൾ ആരും തന്നെ ഇല്ലാരുന്നു ബസ് സ്റ്റോപ്പിൽ തിരക്കും ഇല്ല.... അബു വിഷമിച്ചു ഇനി
കാണാൻ കഴിയില്ല എന്ന് തന്നെ ഉറപ്പിച്ചു.... അബുവിന്റെ മനസ്സിലെ വിഷമം മുഖത്തും
പ്രതിഫലിച്ചു. എന്നാൽ ഓരോരുത്തരായി പതിവ് സമയം പോലെ ബസ് സ്റ്റോപ്പിൽ എത്താൽ
തുടങ്ങി അബു എല്ലായിടത്തും അവളുടെ മുഖം തിരഞ്ഞു കൊണ്ട് ഇരുന്നു....
മുഖത്തെ നിരാശ കൂടിയപ്പോൾ അതു കണ്ണിൽ വെള്ളമായി നിറഞ്ഞു.
എന്നാൽ ആ കണ്ണുനീർ ഒപ്പിയെടുക്കാൻ എന്ന പോലെ അവൻ കാത്തിരുന്ന പോലെ അബു
പറഞ്ഞ പോലെ പടച്ചവൻ കൺ മുന്നിൽ കൊണ്ടു വരും എന്ന പോലെ അബുവിന്റെ ഓള്
ഉമ്മാന്റെ കയും പിടിച്ചു പതിവ് പോലെ വന്നു. അബുവിന്റെ നെഞ്ചിൽ ഒരു എരിച്ചിൽ
പോലെ എന്തോ തോന്നി... അബുവിന് അതു വിശ്വസിക്കാൻ ആയില്ല... ഒരു നിമിഷം അവൻ
സ്തംപിച്ച പോലെ ആയി... അബു കണ്ണ്‌ എടുക്കാതെ അവളെ തന്നെ നോക്കി നിന്നു...
അപ്പോൾ അവിടെ വന്ന ഓട്ടോക്ക് കൈ കാണിച്ചു ഓളും ഉമ്മയും അതിൽ കേറി പോയി.
അപ്പോൾ ആണ് അബു സ്ഥലകാല ബോധം വന്നത്.
"ഓട്ടോ തെണ്ടിക്ക് വരാൻ കണ്ട നേരം" അബു മനസ്സിൽ ഒന്നു ശപിച്ചു
ഓളെ കണ്ട സന്തോഷത്തിൽ അബു സ്കൂളിലേക് പോയി... അബു വരുമ്പോഴേക്കും
കിച്ചൻ(കിച്ചാ) അവിടെ അബുവിനെയും കാത്തു അൽമര ചുവട്ടിൽ ഇരിപ്പുണ്ടാരുന്നു.
കിച്ചാ:ടാ ഇജ്ജ് ഇന്ന് ഓളെ കണ്ടോ...
അബു ഒന്നു പുഞ്ചിച്ചിരിച്ചു
കിച്ചാ: ടാ പറയ് ടാ.... ഇജ്ജ് ഓളെ കണ്ട പോലെ ഉണ്ടല്ലോ അന്റെ മുഖം കണ്ടാ അറിയാം
അബു:അതേ ടാ ഞാൻ പറഞ്ഞില്ലേ പടച്ചവൻ ഓളെ എന്റെ മുന്നിൽ കൊണ്ടു വരും എന്ന്.
കിച്ചാ: എന്നിട് അവളോട്‌ എന്തേലും ചോദിച്ചോ???
അബു: ഇല്ലട... ഓളുടെ കൂടെ ഉമ്മ ഉണ്ടായിരുന്നു.
കിച്ചാ: അവൾ ഏതു സ്കൂളിലാണ് എന്നു മനസ്സിലായോ ??? അവൾ എങ്ങോട്ടാ പോകുന്നേ
എന്നു മനസ്സിലായോ???
ഒളുടെ പേരെങ്കിലും ????
കിച്ചൻ അബുവിനോട് കുറെ ഏറെ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു ഒന്നിനും മറുപടി
ഇല്ലായിരുന്നു.കിച്ചന്റെ ചോത്യങ്ങൾ കേട്ടപ്പോൾ അബു വീണ്ടും തളർന്ന പോലെ ആയി.
കിച്ചാ: ടാ ഇജ്ജ് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ????
അബു: ടാ അവൾ ഏതു സ്‌കൂളിൽ ആണെന്ന് അറിയില്ല അവൾ യൂണിഫോം അല്ല
ഇട്ടിരുന്നെ.... ഞാൻ മുമ്പൊന്നും ഇതുവരെ കണ്ടിട്ടില്ല....
കിച്ചാ: ടാ ഇജ്ജ് വിഷമിക്കണ്ട നാളെ അന്റെ ബസ് സ്റ്റോപ്പിൽ ഞാനും ഉണ്ടാവും നമ്മക്ക്
നോക്കാടാ നീ വിഷമിക്കാതെ.
2പേരും ക്ലാസ്സിലേക്കുപോയി എങ്ങനെയോ അന്നത്തെ ദിവസം അബു തള്ളി നീക്കി പിറ്റേ
ദിവസ്സത്തിനായി കാത്തിരുന്നു.

പിറ്റേ ദിവസ്സം കിച്ചനും കൂടി ഉള്ള ധൈര്യം കൂടി ആയപ്പോൾ ഒരു സമാധാനം മനസ്സിൽ
തോന്നി അബു നേരത്തെ ബസ് സ്റ്റോപ്പിൽ എത്തി. സത്യത്തിൽ അബു ഞെട്ടി കിച്ചൻ
അബുവിനെയും കാത്തു ബസ്റ്റോപ്പിൽ ഇരിക്കുന്നു.
കിച്ചാ:എടാ നീ നല്ല ആളാ... ഇക്കാര്യത്തിൽ കുറച്ചു ശുഷ്‌കാന്തി വേണം. നീ എവിടെ
ആരുന്നു ഞാൻ എപ്പഴേ എത്തി....
അബു: കിച്ചാ... ഞാൻ കരുതിയില്ല നീ വരും എന്ന്... വെറുതെ പറഞ്ഞയ എന്നു വിചാരിച്ചേ
കിച്ചാ: കിച്ചൻ പറഞ്ഞാൽ പറഞ്ഞതാ...പിന്നെ നീ അല്ലേടാ എനിക് ഒരു നല്ല സുഹൃത്തു
ആയിട്ടുള്ളു....
അബുവും കിച്ചനും ഉറ്റ ചങ്ങാതി മാർ ആണ്. എങ്കിലും അബു ഇത്രയും കിച്ചനിൽ നിന്നു
പ്രതീക്ഷിച്ചില്ല. അബുവിന്റെ മനസ്സു നിറഞ്ഞു ഒപ്പം ധൈര്യവും....
ബസ് സ്റ്റോപ്പിൽ ഓരോരുത്തരായി വന്നു തുടങ്ങി. 
കുറെ നേരത്തെ കാത്തിരിപ്പിന് ഒടുവിൽ അബുവിന്റെ ഓളും ഉമ്മാന്റെ കൈ പിടിച്ചു ബസ്
സ്റ്റോപ്പിൽ എത്തി....
അബു കിച്ചന് ഓളെ കാണിച്ചു കൊടുത്തു... അന്നും അവൾ യൂണിഫോം ഇട്ടിരുന്നില്ല...
കയ്യിൽ ബാഗ് ഇല്ല... എന്തോ ഒരു ഫയൽ മാത്രം ഉണ്ടായിരുന്നു.
അബു കിച്ചനോട് ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു. അബുവിന്റെ കൈ നന്നായി വിറക്കുന്നുണ്ടാരുന്നു.
കിച്ചാ: ടാ ഓൾടെ ഉമ്മയോട് ചോദിച്ചാലോ എവിടെയാ പോകുന്നേ എന്നു.
അബു: ഹേയ് വേണ്ട വേണ്ട. വഴക്ക് പറഞ്ഞല്ലോ ഒരു പരിചയവും ഇല്ലല്ലോ അവരെ....
കിച്ചാ:അതു ശെരിയാ പക്ഷെ എന്തെങ്കിലും ഒന്നു അറിയണ്ടേ....
കിച്ചന് ഒരു ഐഡിയ തോന്നി കിച്ചൻ കുറച്ചു പിന്നിലേക്ക് മാറിയിട്ട് കിച്ചന്റെ ബാഗിൽ
ഉണ്ടായിരുന്ന വാട്ടർ ബോട്ടിൽ എടുത്തു വെള്ളം കുടിച്ചിട്ട് മനപൂർവ്വം കുപ്പിയുടെ അടപ്പ്
എടുത്തു ആ കുട്ടിയുടെ അടുത്തേക്ക് ഇട്ടു... അബു ഒന്നു ഞെട്ടി ... കിച്ചൻ അങ്ങനെ ചെയ്യും
എന്ന് കരുതിയില്ല അബു അവളുടെ തൊട്ടു പുറകിലും ആരുന്നു.
പിന്നെ അബു പ്രതീക്ഷിക്കാത്തതായിരുന്നു ഉണ്ടായത്. 
അവൾ ഒന്നു തിരിഞ്ഞു നോക്കിയ ശേഷം അടപ്പ് എടുത്തു അബുവിന്റെ കയ്യിൽ കൊടുത്തു
ഒപ്പം അവൾ ഒന്നു പുഞ്ചിരിച്ചു.... അബു അവളുടെ കണ്ണിൽ തന്നെ നോക്കി നിന്നു....
ഇതെല്ലാം കണ്ടു കിച്ചൻ പുറകിൽ ചിരിക്കുന്നുണ്ടയിരുന്നു....
അപ്പോൾ തന്നെ അബുവിന്റെ സ്കൂളിലേക്ക് പോകാൻ ഉള്ള ബസ് എത്തി അബുവിന്
പോകാൻ കഴിയുമാരുന്നില്ല. എന്നാൽ അബുവിനെ ഞെട്ടിച്ചു കൊണ്ടു അവളും ഉമ്മയും ആ
ബസിൽ കയറി പിന്നെ അബു വേറെ ഒന്നും ആലോചിച്ചില്ല വേഗം കിച്ചനെയും കൂട്ടി ആ
ബസിൽ കയറി.
കിച്ചാ: ടാ അവൾ നിന്നെ നോക്കി ചിരിച്ചല്ലോ. ധാ ഇപ്പോൾ നമ്മുടെ ബസിലും കയറി. ഇന്ന്
നമുക്ക് അവർ എങ്ങോട്ടാ പോകുന്നേ എന്നു നോക്കാം...
അബു അവളെ നോക്കി തന്നെ നിന്നു കിച്ചൻ പറയുന്നത് കെട്ടോ എന്നു പോലും അറിയില്ല...
ബസ് മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു സ്കൂൾ എത്താറായിട്ടും അവർ ഇറങ്ങിയില്ല.
അബു: ടാ കിച്ചാ അവർ ഇറങ്ങുന്നില്ലല്ലോ സ്കൂൾ എത്താറായി...
കിച്ചാ:അവർ ഇറങ്ങേണ്ടയിടത്തു അല്ലേ അവർക്ക് ഇറങ്ങാൻ കഴിയു... സ്കൂൾ എത്തട്ടെ
നമുക്ക് അവർ ഇറങ്ങുന്ന ഇടത്തു ഇറങ്ങാം ഇതിലും വലിയ ചാൻസ് ചിലപ്പോൾ കിട്ടില്ല....
സ്കൂളിൽ ഒക്കെ പതുക്കെ കേറാം ആ ഡിങ്കന്റെ ക്ലാസ് ആണ്... ഞാൻ ഇല്ലേ ടാ അബു
അന്റെ കൂടെ...
അബു പിന്നെ 2മത് ഒന്നും ആലോചിച്ചില്ല... ബസ് സ്കൂൾ സ്റ്റോപ് കഴിഞ്ഞു മുന്നോട്ടു
പോയി. മെയിൻ ടൗണിൽ എത്തിയപ്പോൾ ആണ് അവൾ ഇറങ്ങിയത് കൂടെ അബുവും
കിച്ചുവും ചാടി ഇറങ്ങി...

ഓളും ഉമമായും മുന്നോട്ടു ലക്ഷ്യം ആക്കി നടന്നു. അബുവും കിച്ചുവും പുറകെ അവരെ
ലക്ഷ്യമാക്കി നടന്നു. കിച്ചൻ അബുവിനോട് എന്തക്കയോ പറയുന്നുണ്ടായിരുന്നു അബു
അലക്ഷ്യമായി കാണുന്ന കല്ലിൽ ഒക്കെ തട്ടി തട്ടി നടന്നു ഇടക്ക് എപ്പഴോ ഒരു കല്ലിൽ
തട്ടിയത്തിന്റെ ആക്കം കൂടിയിട്ടാണോ എന്നറിയില്ല ആ കല്ലു ചെന്നു വീണത് ഓളുടെ
ഉമ്മായുടെ അടുക്കലും അവർ പെട്ടെന്ന് തിരിഞ്ഞു നോക്കി അബു പെട്ടെന്ന് നിന്നു അവരെ
നോക്കി, ഓളുടെ ഉമ്മ അബുവിന് നേരെ അടുത്തു വന്നു. അബു തല്ല് കിട്ടും എന്ന് പേടിച്ചു
ഉമ്മ: നീ എന്ത് ഈ കാണിച്ചേ കല്ലു വന്നു മോളുടെ ദേഹത്തു കൊണ്ടിരുന്നു എങ്കിലോ
സൂക്ഷിച്ചു നടക്കേണ്ട....
അബു ഉമ്മായുടെ മുഖത്തു നോക്കാതെ തല താഴേക്കു നോക്കി നിന്നു
അബു:സോറി ഉമ്മാ ഞാൻ അറിയാണ്ട്....
ഉമ്മാ: സാരല്ല മോൻ അറിയാണ്ട് അല്ലേ... ശരി എന്നാൽ സൂക്ഷിച്ചു നടക്കു ട്ടോ..
അവളും ഉമ്മയും തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ അബു തല ഉയർത്തി നോക്കി
അവൾ അബുവിനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാരുന്നു....

അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഫയലിൽ
നിന്നു എന്തോ ഒന്ന് താഴേക്ക് വീഴുന്നതായി കണ്ടു അബു അതു ചെന്നു എടുത്തു
നോക്കുമ്പോൾ അവളുടെ ഒരു ബുക് ആരുന്നു അബു അതു മറിച്ച് നോക്കുമ്പോൾ
അതിനുള്ളിൽ അബു പോലും പ്രതീക്ഷിക്കാത്ത ഒന്നു അതിൽ ഉണ്ടായിരുന്നു.ബുക്കിന്റെ
ഇതളുകൾക്കിടയിൽ മയിൽപ്പീലിയുടെ കൂടെ അവളുടെ ഫോട്ടോ ആരുന്നു അതു.കുറച്ചൂടെ
ചെറുപ്പത്തിൽ എടുത്ത ഫോട്ടോ ആകാം. അബുവിന് എന്ത് ചെയ്യണം എന്നറിയാതെ
അവരെ നോക്കിയായപ്പോഴേക്കും അവർ മറ്റൊരു ബസിനു കേറുന്നതാണ് കണ്ടത്. അബു
ഒന്നു ഓടി നോക്കിയെങ്കിലും അബുവിന് ബസിന്റെ വേഗതയെ മറി കടക്കാൻ ആയില്ല....

അബുവിന് മനസ്സിൽ നിരാശ തോന്നിയെങ്കിലും മറ്റൊരു കാര്യം അബുവിന്റെ നിരാശ
കെടുത്തി അവളുടെ ഫോട്ടോ ആയിരുന്നു ആ സന്തോഷത്തിന്റെ കാര്യം. എന്നാലും അബു
തീരുമാനിച്ചു നാളെ തന്നെ ഇത് തിരിച്ചു എപ്പിക്കണം... ഒരുപാട്‌ സന്തോഷത്തോടെ അബു
കിച്ചനും ആയി തിരികെ സ്കൂളിലേക്കുള്ള ബസിൽ കയറി സ്കൂളിൽ എത്തിയപ്പോൾ 1st
പീരിയഡ് കഴിഞ്ഞിരുന്നു..... സർ ഒരുപാട് വഴക്കു പറഞ്ഞു എങ്കിലും അബുവിന്റെ മനസ്സിൽ
അവള് മാത്രം ആരുന്നു...
പിന്നീട് അവന്റെ മനസ്സിൽ പിറ്റേ ദിവസത്തെ കാര്യങ്ങൾ മാത്രം ആയിരുന്നു...

അടുത്ത ദിവസം അവൻ നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ എത്തി ഇന്ന് ബുക് കൊടുത്തിട്ട്
അവളോട്‌ എന്തെങ്കിലും ഒന്നു പറയണം എന്നു മനസ്സിൽ ഉറപ്പിച്ചു.... അബു കാത്തിരിപ്പിന്റെ
സുഗം അറിഞ്ഞു.... ഓള് വരാൻ സമയം ആയി. എന്നും ഈ സമയം ആണ് വരുന്നത്
എന്നാൽ പതിവ് തെറ്റിച്ച് ഓളും ഉമ്മയും ഇതു വരേ വന്നില്ല.

അബു ടെൻഷൻ അടിച്ചു ഇനിയും എന്താ താമസിക്കുന്നെ???അവർ എവിടെ??? അബു
സ്വയം ചോദിച്ചു കോണ്ടിരുന്നു. അബുവിനു പോകാൻ ഉള്ള ബസും എത്താറായി. അബുവിന്
വിഷമത്തോടൊപ്പം ചെറുതായി ദേഷ്യവും വന്നു....അബുവിന്റെ ബസ് എത്തി അബു
നിരാശയോടെ ആ ബസ്സിൽ കയറി സ്കൂളിലേക് പോയി 
അബുവിന്റെ വരവ് കണ്ടു എന്തോ കാര്യമായി സംഭവിച്ചു എന്നു മനസ്സിലാക്കിയ കിച്ചൻ
കാര്യം ചോദിച്ചു...
കിച്ചാ: ടാ ഇന്ന് ഞാൻ ഇറങ്ങിയപ്പോൾ താമസിച്ചു. ഇജ്ജ് അവളെ കണ്ടോ ഇന്ന്??? നീ ആ
ബുക് തിരികെ കൊടുത്തോ??? ടാ എന്തേലും പറ എന്താ നിന്റെ മുഖം ഇങ്ങനെ??? ഓൾടെ
ഉമ്മ വഴക്ക് പറഞ്ഞോ???
അബു: അവൾ ഇന്ന് വന്നില്ല....
കിച്ചാ:വന്നില്ലേ.... ഉറപ്പാണോ??? നീ കണ്ടില്ലേ അവരെ ഇന്ന്. ചിലപ്പോൾ അവർ ഇന്ന്
വരാത്തത് ആണെങ്കിലോ നീ വിഷമിക്കണ്ട നാളെ ഉറപ്പായും അവർ വരും. നീ വാ ഇന്ന്
നേരത്തെ ക്ലാസ്സിൽ കേറാം അല്ലങ്കിൽ ഇനി ആ ഡിങ്കന്റെ വായിൽ ഇരിക്കുന്നത്
കേൾക്കേണ്ടി വരും. 

2പേരും ക്ലാസ്സിലേക്ക് പോയി. അബു അന്നത്തെ ദിവസം മുഴുവൻ ആരോടും മിണ്ടിയില്ല.... അടുത്ത ദിവസം കാണാൻ കഴിയും എന്ന പ്രതീക്ഷയിൽ അവൻ എങ്ങനെയോ ആ ദിവസ്സം തള്ളി നീക്കി.


അടുത്ത ദിവസം കുറച്ചൂടെ നേരത്തെ തന്നെ അബു ബസ്സ് സ്റ്റോപ്പിൽ എത്തി സമയം
ആകുമ്പഴേക്കും ഓരോരുത്തർ ആയി വന്നു ബസ്സ് സ്റ്റോപ് നിറഞ്ഞു പക്ഷെ അവിടെ എങ്ങും
ഓളെ കണ്ടില്ല...ഓള് വരാൻ ഉള്ള സമയം ഇന്നും കഴിഞ്ഞു.... കാത്തിരിപ്പിന്റെ വേദന
എന്നെത്തേക്കും ആയുള്ള വേദന എന്നു അബു വൈകി മനസ്സിലാക്കി.....

അവളെ പിന്നീട് അബു കണ്ടില്ല.....

ഒളുടെ ബുക്കിൽ നിന്നും കിട്ടിയ ഒരു മയിൽ പീലിയും ഓളുടെ ഒരു ഫോട്ടോയും മാത്രം
ആയിരുന്നു അബുവിന് പിന്നീട് കൂട്ടിനു.... അബു അവളുടെ ഫോട്ടോ സ്വന്തം പേഴ്സിൽ ഒരു
വേദയോടെ ഒരു അറയിൽ സൂക്ഷിച്ചു..... കാലങ്ങൾ കടന്നു പോയി.... കിച്ചനും അബുവും
തമ്മിൽ ഉള്ള സുഹൃത്തു ബന്ധവും ഒപ്പം വളർന്നു..... 2 പേർക്കും ജോലി ആയി ആയി.
കിച്ചന്റെ കല്യാണം കഴിഞ്ഞിരുന്നു..... അബു ഓളെ മറന്നിരുന്നു.... പക്ഷെ അബുവിന്റെ
പേഴ്‌സ് മാറിയെങ്കിലും ഓരോ പുതിയ പേഴ്സിലും ഒരു അറ അബു ആ ഓൾക്കു വേണ്ടി
മാറ്റി വെച്ചു.... കുറെ കാലങ്ങൾക്കു ശേഷം അബുവും ഒരു മൊഞ്ചത്തിയെ വിവാഹം
കഴിച്ചു.... ജീവിത താളുകൾ അങ്ങനെ മറിച്ചു കൊണ്ടേ ഇരുന്നു... സന്തോഷവും സങ്കടവും
നിറഞ്ഞ ഒരു സന്തുഷ്ട ജീവിതം....
ഒരു ദിവസം അബു ഓഫീസിൽ ഇരിക്കുമ്പോൾ ഒരു call വന്നു.. അബുവിന്റെ ഭാര്യ തന്നെ
ആയിരുന്നു.

സൈറ ബാനു: ഇക്ക ഇങ്ങള് എവിടെ അണിപ്പോൾ
അബു:ഞാൻ ഓഫീസിൽ അല്ലാതെ എവിടെ
സൈറ ബാനു: ഇങ്ങള് എവിടെ ആയാലും വേണ്ടില്ല ഇപ്പോൾ വീട്ടിൽ വരണം
അബു: ബാനു...ഞാൻ ഓഫീസിൽ ആണ്... നീ എന്താ കാര്യം എന്നു പറയ്...
സൈറ ബാനു:എനിക് ഒന്നും കേൾകണ്ട അത്യാവശ്യം ആയി ഇപ്പോൾ ഇക്ക വീട്ടിൽ വന്നേ പറ്റൂ...
അബു:ശരി ഞാൻ നോക്കാം നീ ഫോൺ വെക്കു....
അബു മാനേജർ കണ്ടു കാര്യങ്ങൾ ഒരു വിധം പറഞ്ഞു 1 മണിക്കൂർ ലീവ് ചോദിച്ചു
വീട്ടിലേക്കു ചെന്നു....
അബു: ബാനു...ബാനു... നീ എവിടെയാ...
സൈറ ബാനു:ഞാൻ മുകളിൽ ഉണ്ട് ഇങ്ങോട്ട് വാ.
സൈറ മുകളിലെ ബെഡ്റൂമിൽ നിന്നു വിളിച്ചു പറഞ്ഞു...

അപ്പോഴേക്കും അബുവിന്റെ ഉമ്മ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു
ഉമ്മ: നീ എന്താ ഓഫീസിൽ പോയിട്ട് വേഗം വന്നേ....
അബു: ഒന്നുല്ല ഉമ്മ ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു അബു മുകളിലേക്ക് ചെന്നു....

അബു:എന്താ ബാനു ഇതു എന്തിനാ നീ എന്നെ വിളിച്ചു വരുത്തിയെ....
സൈറ ബാനു:ഇങ്ങളെ പേഴ്സ് എവിടെ???
അബുവിന്റെ നെഞ്ചിൽ ഒരു തീ നാളം മിന്നി മറഞ്ഞു... അതോടൊപ്പം അബു തന്റെ
പോക്കറ്റിൽ പേഴ്സ് തപ്പി..എന്നാൽ പേഴ്സ് കിട്ടിയില്ല....
അബു മനസ്സിൽ വിചാരിച്ചു ബാനു അബുവിന്റെ പേഴ്സിൽ ഉള്ള പെൺ കുട്ടിയുടെ ഫോട്ടോ
കണ്ടു കാണും എന്നു.

അബു:അബു അവളുടെ മുഖത്തു നോക്കാതെ ഞാൻ പേഴ്സ് എടുക്കാൻ മറന്നു. ഇതു
പറയാൻ ആണോ നീ വിളിച്ചേ... ശരി ഞാൻ പോകട്ടെ....
അബു അവിടന്നു പോകാൻ ആയി തിരിഞ്ഞു നടന്നു 
സൈറ ബാനു: ഇക്ക എവിടെ പോകുന്നു.
അബു തിരിഞ്ഞു തന്നെ നിന്നു
സൈറ പേഴ്സിൽ നിന്നും ഫോട്ടോ എടുത്തു കാണിച്ചു കൊണ്ടു പറഞ്ഞു
സൈറ ബാനു: ഇതു ആരുടെ ഫോട്ടോ ആണ്.??? ഏതാ ഈ പെൺ കുട്ടി??? ഇക്കായുടെ
പേഴ്സിൽ ഇതു എങ്ങനെ വന്നു???
സൈറ അബുവിന്റെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി....
അബു എന്തു പറയും എന്നറിയാതെ അവൾക്ക് മുന്നിൽ തല താഴ്ത്തി നിന്നു...
സൈറ ബാനു: ഇക്കാ... നിങ്ങളോടു ആ ചോദിച്ചത്.....
അബു പറയാൻ ഒരുങ്ങി ആ ഫോട്ടോയുടെ കാര്യം അവളെ വിശദീകരിച്ചു..... ആ
പെൺകുട്ടിയെ അവൾ അറിയാതെ സ്നേഹിച്ച കാര്യവും അവൾ ഇപ്പോൾ എവിടെ
ഉണ്ടെന്നോ ഒന്നും അറിയില്ല എന്നും എല്ലാം തുറന്നു പറഞ്ഞു... പറഞ്ഞു കഴിയുമ്പോഴേക്കും
അബുവിന്റെ കണ്ണു നിറഞ്ഞിരുന്നു
അപ്പോൾ തന്നെ ഒട്ടും പ്രതീക്ഷിക്കാതെ സൈറ ബാനു പൊട്ടി പൊട്ടി കരഞ്ഞു.....
സൈറ അവനെ കെട്ടി പിടിച്ചു നെറ്റിയിൽ ഒന്നു ചുംബിച്ചു വിവാഹം കഴിഞ്ഞു ഇത്രയും
നാൾക്കിടയിൽ അവനു കിട്ടുന്ന ഏറ്റവും സുഖമുള്ള "ഉമ്മ" അതായിരുന്നു.....
എന്നിട്ട് സൈറ അബുവിനോട് പറഞ്ഞു
സൈറ ബാനു: ഇക്ക ഇങ്ങക്ക് അറിയോ ഈ ഫോട്ടോ ആരുടെയാ എന്നു....
അബു അവളുടെ കണ്ണുകളിൽ നോക്കി കൊണ്ടു പറഞ്ഞു.
......... അറിയില്ല..........
സൈറ ബാനു: ഇതു എനിക് നഷ്ട്ടപ്പെട്ടു പോയ എന്റെ കുഞ്ഞിലെ ഫോട്ടോ ആണ്.....

അതു കേട്ടതും 2 പേരും കെട്ടി പിടിച്ചു ഉറക്കെ പൊട്ടി കരഞ്ഞു..... തുരു തുരാ ചുംബിച്ചു....
കുറെ നേരം അവർ ആ ഇരിപ്പിൽ ഇരുന്നു.....
ഓഫീസിൽ നിന്നും വന്ന ഫോൺ കാളിന്റെ ശബ്‌ദം അവരെ ഉണർത്തി.... അബു ആ
ഫോൺ സ്വിച്ച് ഓഫാക്കി കുറച്ചു നേരം അവരുടേതായ ലോകത്തു അവർ സ്നേഹിച്ചു.....
**************************************************************************************

Comments