തിരികെ കിട്ടിയ പ്രണയം കിച്ചാ: ഇജ്ജ് ഇവിടെ വന്നിരിക്കുവാണാ... അന്നെ ഞാൻ എവിടെ എല്ലാം നോക്കി... ടാ ശൈത്താനെ അന്നൊടാ ചോദിച്ചേ... അബു: ശൈത്താൻ അന്റെ ബാപ്പ കൃഷ്ണൻ നായർ കിച്ചാ: ഹയ്യ് അതിപ്പോൾ നീ പറഞ്ഞാലെ അറിയത്തുള്ളോ അങ്ങേരു ഒരു ശൈത്താനാ എന്നു... ശൈത്താൻ എന്നൊന്നും പറഞ്ഞാൽ പറ്റില്ലട ഒരു ജാതി സാധനം ന്റെ മുഖവെട്ടം കണ്ടാ അപ്പോൾ തുടങ്ങും ഹോ... ഹാ അതൊക്കെ പോട്ടെ ഇജ്ജ് എന്താ ഇവിടെ വന്ന് ഇരിക്കുന്നെ... അബു: ഹേയ് ഒന്നുല്ലട ചുമ്മാ.... കിച്ചാ: ഉം... അന്നേ എനിക് അറിയാൻ പാടില്ലഞ്ഞിട്ട് ആണോ അന്റെ മുഖം കണ്ടാൽ അറിയാലോ എന്തോ ഉണ്ടെന്നു.... പറയട അബു... അബു: ഞാൻ ഇന്ന് ഓളെ കണ്ടട... കിച്ചാ: ഓളോ???ആരുടെ ഓൾ അനക്ക് ശൈത്താൻ കൂടിയ ഹമുക്കെ... അബു: ശൈത്താൻ കൂടിയത് അല്ലട ഒരു ജിന്ന് കേറി കൂടി.... ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഓള് അവളുടെ ഉമ്മാന്റെ കൈയും പിടിച്ചു പോകുവാരുന്നു.... കിച്ചാ: എന്നിട്ട്.... ഓള് നിന്നെ കണ്ടോ അബു: ഇല്ലട.... ടാ കിച്ചാ..... കിച്ചാ: ആ ഇയ്യ് പറയ്..... അബു: അനക്ക് എപ്പോഴെങ്കിലും ആരോടെ...